ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു

പാറശ്ശാല: കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ അതിജീവനം 2022ന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു. മെഡിക്കല്‍ നിര്‍ണയ ക്യാമ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ്. നവനീത്കുമാർ ഉപകരണങ്ങള്‍ കൈമാറി. സ്ഥിരംസമിതി അധ്യക്ഷന്‍ ജി. ബൈജു, വാര്‍ഡ് മെംബര്‍ ശശികല, സെക്രട്ടറി എസ്.ഒ. ഷാജികുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി ജൂലി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സന്ധ്യ എന്നിവര്‍ പങ്കെടുത്തു. ചിത്രം : കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ അതിജീവനം 2022ന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് നൽകുന്ന വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പ്രസിഡന്റ് എന്‍.എസ്. നവനീത്കുമാര്‍ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.