സി.പി.ഐ കുളത്തൂര്‍ ലോക്കല്‍ സമ്മേളനം

വെള്ളറട: സി.പി.ഐ കുളത്തൂര്‍ ലോക്കല്‍ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. മെംബര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ കുളത്തൂര്‍ ലോക്കല്‍ കമ്മിറ്റിയെ കുളത്തൂര്‍, പൊഴിയൂര്‍ എന്നീ ലോക്കല്‍ കമ്മിറ്റികളായി വിഭജിച്ചു. കുളത്തൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി സി. പ്രേംകുമാറിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ഹരിദാസിനെയും തെരഞ്ഞെടുത്തു. പൊഴിയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി എന്‍. സജീവ് കുമാറിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി സബീഷ് സനലിനെയും തെരഞ്ഞെടുത്തു. കുടുംബസംഗമം പാര്‍ട്ടി സംസ്ഥാന കൗണ്‍സിലംഗം അരുണ്‍ കെ.എസ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ പാര്‍ട്ടി ജില്ല എക്‌സിക്യൂട്ടിവ്​ അംഗം വെങ്ങാനൂര്‍ ബ്രൈറ്റ്, മണ്ഡലം സെക്രട്ടറി എ.എസ്. ആനന്ദകുമാര്‍, ജില്ല കൗണ്‍സിലംഗങ്ങളായ എന്‍. അയ്യപ്പന്‍ നായര്‍, ജി.എന്‍. ശ്രീകുമാരന്‍, പി.പി. ഷിജു, എസ്. രാഘവന്‍ നായര്‍, എല്‍. ശശികുമാര്‍, എ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. ചിത്രം. സി.പി.ഐ കുളത്തൂര്‍ ലോക്കല്‍ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.