സംസ്ഥാനം ഇന്ധന വില കുറക്കാതെ ജനങ്ങളെ വിഡ്ഢികളാക്കുന്നു - ആര്‍.എസ്.പി

തിരുവനന്തപുരം: ഇന്ധനനികുതിയില്‍നിന്ന്​ അധികമായി ലഭിക്കുന്ന വരുമാനം വേണ്ടെന്നു​െവക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന്​ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്‌. സ്വാഭാവികമായുണ്ടായ കുറവിനെ 'സംസ്ഥാനം കുറച്ചു'എന്ന വ്യാഖ്യാനം നൽകി ധനമന്ത്രിയും സര്‍ക്കാറും ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.