വിസ്മയ കേസ്: വിധി പാഠമാകണമെന്ന്​

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെതിരെയുള്ള കോടതിവിധി സ്വാഗതാർഹമെന്നും സമൂഹത്തിന്​ പാഠമാകണമെന്നും മന്ത്രി ആന്‍റണി രാജു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിനെ ഭാര്യ വിസ്മയയുടെ ആത്മഹത്യയെ തുടർന്ന് 45 ദിവസത്തിനകം അന്വേഷണം നടത്തി സർവിസിൽനിന്ന്​ പിരിച്ചുവിട്ടിരുന്നു. ഈ നടപടി ശരിയായിരുന്നെന്ന് തെളിഞ്ഞെന്നും മന്ത്രി പറഞ്ഞു​. മനഃസാക്ഷിയെ ഞെട്ടിച്ച വിസ്മയ കേസില്‍ കോടതിയുടെ കണ്ടെത്തല്‍ ആശ്വാസകരമെന്ന് മന്ത്രി വീണ ജോര്‍ജ്. സ്ത്രീധനമെന്ന ദുരാചാരം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് ഇത് കരുത്തുപകരും. പഴുതടച്ച അന്വേഷണം നടത്തി ശിക്ഷ ഉറപ്പിച്ച അന്വേഷണ സംഘത്തിന്‍റെയും പ്രോസിക്യൂഷ‍ന്‍റെയും പ്രവര്‍ത്തനങ്ങള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.