പോക്‌സോ: നീതി ഉറപ്പാക്കാൻ ജില്ലതല നിരീക്ഷണ സമിതി രൂപവത്​കരിക്കണമെന്ന് ബാലാവകാശ കമീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പോക്‌സോ നിയമവുമായി ബന്ധപ്പെട്ട് അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കുന്നതിന് ജില്ലതലത്തിൽ നിരീക്ഷണ സമിതി രൂപവത്​കരിക്കാൻ ബാലാവകാശ കമീഷൻ ഉത്തരവായി. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ശിശുസൗഹാർദപരവും സുതാര്യവുമാക്കുന്നതിന് കർത്തവ്യവാഹകരുടെ കൂട്ടായ ഇടപെടലുകൾ അനിവാര്യമാണ്. ജില്ലതലത്തിലുള്ള നിരീക്ഷണ സമിതി രൂപവത്​കരിച്ച്​ തുടർ നടപടികൾ സ്വീകരിക്കാൻ വനിത-ശിശു വികസന വകുപ്പ് സെക്രട്ടറിക്ക് കമീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ, അംഗം ബി. ബബിത എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്. സമിതികൾ മൂന്നുമാസത്തിലൊരിക്കൽ കൂടണം. ഓരോ കർത്തവ്യ വാഹകരും നിയമം നടപ്പാക്കുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ രേഖാമൂലം ജില്ല നിരീക്ഷണ കമ്മിറ്റിയിൽ വിശദീകരിക്കണം. ജില്ല നിരീക്ഷണ കമ്മിറ്റിയിൽ നടപടി സ്വീകരിക്കാൻ കഴിയാത്ത കാര്യങ്ങൾ വകുപ്പ് തലത്തിൽ തരംതിരിച്ച് രേഖാമൂലം പോക്‌സോ നിരീക്ഷണ സംവിധാനമായ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷനെ അറിയിക്കണം. ശിപാർശകളിന്മേൽ വനിത-ശിശു വികസന വകുപ്പ് സ്വീകരിച്ച നടപടികൾ 30 ദിവസത്തിനകം കമീഷനെ അറിയിക്കാനും ഉത്തരവിൽ നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.