മഴക്കാലരോഗ പ്രതിരോധം: നടപടികളുമായി ഹോമിയോപ്പതി പ്രതിരോധ സെല്‍

*ജില്ലതല സാംക്രമിക പ്രതിരോധ സെല്ലിന്റെ യോഗം ചേർന്നു തിരുവനന്തപുരം: മഴക്കാലവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ജില്ലയില്‍ ഹോമിയോപ്പതി വകുപ്പ് പൂര്‍ണ സജ്ജമാണെന്ന് ഡി.എം.ഒ ഡോ. ജയചന്ദ്രന്‍ അറിയിച്ചു. ഹോമിയോപ്പതി വകുപ്പിലെ ജില്ലതല സാംക്രമിക പ്രതിരോധ സെല്ലിന്റെ യോഗം ചേര്‍ന്ന് ജില്ലയിലെ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. രോഗങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഹോമിയോ വകുപ്പിന്റെ സാംക്രമികരോഗ പ്രതിരോധ സെല്‍ നിര്‍ദേശം നല്‍കി. ഇടവിട്ടുള്ള മഴയും വെയിലും ചേര്‍ന്ന കാലാവസ്ഥ കൊതുകുകളുടെ പ്രജനനത്തിന് കാരണമാകുന്നുന്നുണ്ട്​. കൊതുക്​ പരത്തുന്ന രോഗങ്ങളായ ചികുന്‍ഗുനിയ, ഡെങ്കിപ്പനി, മലേറിയ, ജപ്പാന്‍ജ്വരം എന്നിവ​ക്കൊപ്പം ജലജന്യരോഗങ്ങള്‍ക്കും അനുകൂലമായ കാലാവസ്ഥയാണിത്. കൊതുകകളുടെ ഉറവിട നശീകരണത്തിലൂടെയും പരസ്പര-വ്യക്തി ശുചിത്വത്തിലൂടെയും മാത്രമേ ഇവയെ പ്രതിരോധിക്കാനാകൂ. തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണ പരിപാടികളും നടത്താനും റിപ്പോര്‍ട്ട് ചെയ്യാനും എല്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ഡെങ്കിപ്പനി, ചികുന്‍ഗുനിയ, മറ്റ് പകര്‍ച്ചപ്പനികള്‍ എന്നിവക്കുള്ള ചികിത്സയും പ്രതിരോധ മരുന്നുകളും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍/എന്‍.എച്ച്.എം ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ സൗജന്യമായി ലഭ്യമാണ്​. നിലവില്‍ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കാനും എല്ലാ സ്ഥാപനങ്ങളും പരിസരം വൃത്തിയാക്കാനും ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ പാലനം കൃത്യമായി നടക്കുന്നെന്ന് ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. ഡോ. സ്മിത്, ഡോ. അജയകുമാര്‍, ഡോ. സരീഷ്, ഡോ. ശ്രീശോബ്, ഡോ. ഷാജി കുട്ടി, ഡോ. ഷൈനി, ഡോ. അഗസ്റ്റിന്‍ എ.ജെ എന്നിവര്‍ പങ്കെടുത്തു. കമ്പ്യൂട്ടർ കോഴ്​സുകൾ തിരുവനന്തപുരം: കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത കോഴ്സുകളായ കമ്പ്യൂട്ടര്‍ ഹാർഡ്​വെയര്‍ ആൻഡ്​ നെറ്റ്​വർക്ക്​ വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, പൈത്തണ്‍, സോഫ്റ്റ് വെയര്‍ ടെസ്റ്റിങ്​, സി.സി.എന്‍.ഐ, സൈബര്‍ സെക്യൂരിറ്റി, അക്കൗണ്ടിങ്​ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണമെന്ന് സ്ഥാപന മേധാവി അറിയിച്ചു. ഫോണ്‍- 0471 2337450, 9544499114.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.