അഭിമാനാര്‍ഹമായ ചരിത്ര നേട്ടമെന്ന് മന്ത്രി വി.എന്‍. വാസവന്‍ തിരുവനന്തപുരം: സഹകരണ വകുപ്പില്‍ ഇ-ഓഫിസ് സംവിധാനം നിലവില്‍ വന്നു. സഹകരണ വകുപ്പിന് കീഴിലുള്ള 172 ഓഫിസുകളും ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നതിൻെറയും സഹകരണ പരീക്ഷ ബോര്‍ഡിൻെറ ഓണ്‍ലൈന്‍ പരീക്ഷ പദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. കാലോചിതമായ മാറ്റം നടപ്പാക്കുന്നതോടെ ഓഫിസ് സംവിധാനത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. സമയബന്ധിതവും കുറ്റമറ്റതുമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുകയും ചെയ്യും. സഹകരണ സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിച്ചു. സഹകരണ സർവിസ് പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.വി. സതീന്ദ്രകുമാര്‍ സ്വാഗതവും സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. അദീല അബ്ദുല്ല നന്ദിയും പറഞ്ഞു. കൗണ്‍സിലര്‍ രാഖി രവികുമാര്‍, അഡീഷനല്‍ രജിസ്ട്രാര്‍ ഡി. കൃഷ്ണകുമാര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.