കാട്ടാക്കട: വേനല്‍ മഴയിൽ കാട്ടാക്കട മേഖലയില്‍ നാശം. കാട്ടാക്കട, പൂവച്ചൽ, കള്ളിക്കാട്, കുറ്റിച്ചൽ പ്രദേശങ്ങളിൽ മരങ്ങൾ വീടുകൾക്ക് മുകളിലും റോഡിലും വീണ് ഗതാഗതം- വൈദ്യുതി വിതരണം എന്നിവ തടസ്സപ്പെട്ടു. കൃഷിനാശവുമുണ്ട്. മഴയെതുടര്‍ന്ന് പലേടത്തും വൈദ്യുതി വിതരണം നിലച്ചു. കുറ്റിച്ചല്‍-കള്ളിക്കാട് റോഡില്‍ മണ്ണിടിച്ചില്‍ തുടര്‍സംഭവമാകുകയാണ്. ബുധനാഴ്ച പരുത്തിപ്പള്ളി ഭാഗത്ത് മണ്ണിടിഞ്ഞുവീണു. മണ്ണിടിഞ്ഞ സമയം റോഡിലൂടെ യാത്രക്കാരും വാഹനങ്ങളും ഇല്ലാത്തത് അപകടം ഒഴിവായി. കുറ്റിച്ചൽ- ആര്യനാട് റോഡിൽ മഴവെള്ളം കുത്തിയൊലിച്ച് റോഡിന്റെ വശം തോട്ടിലേക്ക് ഇടിഞ്ഞുതാണു. 84.75 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ ഇപ്പോൾ 82.440 മീറ്ററാണ് ജലനിരപ്പ്. മഴക്കെടുതിയുമായി ബന്ധപ്പെട്ട് കാട്ടാക്കട താലൂക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പ്രവർത്തനസജ്ജമാണ്. ഫോൺ: 0471 2291414. ktda- kuttical- kallikkadu Road ചിത്രം- കുറ്റിച്ചല്‍ -കള്ളിക്കാട് പാതയിലെ പരുത്തിപ്പള്ളി ഭാഗത്ത് റോഡിൽ മണ്ണിടിഞ്ഞ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.