ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കഭൂമിയാക്കാനുള്ള നീക്കം വെല്ലുവിളി -പി.ഡി.പി

കൊല്ലം: ഗ്യാന്‍വാപി മസ്ജിദ് ഭൂമിയില്‍ സർവേ നടത്താനും ഹൗളിന്‍റെ അടിത്തറ ശിവലിംഗമാണെന്ന് പ്രചരിപ്പിച്ച് പള്ളി അടച്ചിട്ട് തര്‍ക്കഭൂമിയാക്കാനുമുള്ള നീക്കം ന്യൂനപക്ഷ ജനവിഭാഗങ്ങളോടും നിയമ വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് പി.ഡി.പി. വിശ്വാസത്തെ ദുരുപയോഗം ചെയ്ത് സമാധാനം തകർത്ത് വോട്ട് നേടാനും അധികാരമുറപ്പിക്കാനും നടത്തുന്ന നീക്കങ്ങളെ ഹൈന്ദവ സമൂഹം തിരിച്ചറിഞ്ഞ്​ പ്രതികരിക്കണം. മസ്ജിദിനെ തര്‍ക്കഭൂമിയാക്കി തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ഉയരണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ പ്രസ്താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.