തിരുവനന്തപുരം: നഗരത്തിലെ അനധികൃത മാലിന്യം തള്ളലിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.ഐ പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.എസ്. ബിനുകുമാര്‍ മേയര്‍ക്ക് പരാതി നല്‍കി. ബേക്കറി ജങ്ഷനിലെ പാരീസ് റോഡിലെ ആമയിഴഞ്ചന്‍ തോട്ടിൽ രാത്രി വൻതോതിൽ മാലിന്യം തള്ളുകയാണ്. ഇതുമൂലം സമീപത്ത് താമസിക്കുന്നവര്‍ക്ക് സാംക്രമിക രോഗങ്ങളും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും നേരിടുന്നു. മഴ പെയ്താല്‍ റോഡിലേക്കും തോടിന്റെ സമീപ പ്രദേശങ്ങളിലെ വീടുകളിലേക്കും മലിനജലം കുത്തിയൊഴുകിയെത്തുന്ന സ്ഥിതിയാണ്. ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. പരാതി സ്വീകരിച്ച മേയര്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഹെല്‍ത്ത് ഓഫിസര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, സി.പി.ഐ പാളയം ബ്രാഞ്ച് സെക്രട്ടറി ജി. മോഹനന്‍ എന്നിവരും ടി.എസ്. ബിനുകുമാറിനൊപ്പം നിവേദനം നല്‍കാനുണ്ടായിരുന്നു. മേയര്‍ നല്‍കിയ നിർദേശം പാലിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറാകണമെന്നും അല്ലെങ്കില്‍ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.എസ്. ബിനുകുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു. I20220517_1532265953
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.