ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്ത് തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായുള്ള മാമം നദി ശുചീകരണം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ ഉദ്ഘാടനം ചെയ്തു. മുദാക്കൽ പഞ്ചായത്തിലെ പരുത്തൂര് നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. വാർഡംഗം സുചേതകുമാർ സ്വാഗതവും എൻ.ആർ.ഇ.ജി അസിസ്റ്റന്റ് എൻജിനീയർ എസ്. സുജ നന്ദിയും പറഞ്ഞു. സി.പി.എം മുദാക്കൽ ലോക്കൽ സെക്രട്ടറി എം.ബി. ദിനേശ്, കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗം കെ.സി. മോഹനൻ എന്നിവർ സംസാരിച്ചു. ജനകീയ പങ്കാളിത്തത്തേടെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിക്ക് മുന്നോടിയായി മുദാക്കൽ പഞ്ചായത്തിലെ ചെമ്പൂര്, കട്ടിയാട്, കുരിക്കകം, ഊരുപൊയ്ക, ഇടയ്ക്കോട്, കട്ടയിൽക്കോണം വാർഡുകളിൽ ജലസഭയും ജല നടത്തവും സംഘടിപ്പിച്ചിരുന്നു. Twatl pc Jayashree മുദാക്കൽ പഞ്ചായത്ത് തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായുള്ള മാമം നദി ശുചീകരണം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.