അന്താരാഷ്ട്ര യാത്രകളുടെ ഉദ്ഘാടനം

ആറ്റിങ്ങൽ: കോവിഡ് നിശ്ചലമാക്കിയ അന്താരാഷ്ട്ര വിനോദ യാത്രകൾക്ക് പുനരുജ്ജീവനമേകി ടൂറിസം സഹകരണ സംഘം. സിംഗപ്പൂർ യാത്രയോടെയാണ് ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിന്‍റെ അന്താരാഷ്ട്ര ടൂറുകൾ ആരംഭിച്ചത്. സർക്കാർ ജീവനക്കാരും കുടുംബാംഗങ്ങളും ഉൾപ്പെടെ 63 പേർ ഉൾപ്പെടുന്ന സംഘമാണ് യാത്ര തിരിച്ചത്. പുനരാരംഭിച്ച അന്താരാഷ്ട്ര യാത്രകൾ ഗോപിനാഥ് മുതുകാട് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് ഇളമ്പ ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി രതീഷ് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. Twatl society gopinadh muthukad ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിന്‍റെ അന്താരാഷ്ട്ര ടൂറുകളുടെ ഉദ്ഘാടനം ഗോപിനാഥ് മുതുകാട് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.