പൂര്‍വ വിദ്യാർഥി സംഗമം

വെള്ളറട: വി.പി.എം ഹയര്‍സെക്കൻഡറി സ്‌കൂളിലെ 1990-91 പത്താം ക്ലാസ് ബാച്ച് വിദ്യാർഥികള്‍ സ്‌കൂള്‍ അങ്കണത്തില്‍ ഒത്തുചേര്‍ന്നു. 40 മുന്‍ അധ്യാപകരെ ഡോ. ജി.കെ. ലിബുവിന്റെ നേതൃത്വത്തില്‍ ആദരിച്ചു. 'സ്ലേറ്റും പെന്‍സിലും 1990-91 ചാരിറ്റബിള്‍ സൊസൈറ്റി'യുടെ വാര്‍ഷിക റിപ്പോര്‍ട്ട് സുധീഷ് അവതരിപ്പിച്ചു. സ്‌കൂള്‍ ലൈബ്രറിക്ക് വാങ്ങിയ 15000 രൂപയുടെ പുസ്തകങ്ങള്‍ സുകുമാരന്‍ പ്രിന്‍സിപ്പലിന് കൈമാറി. മരിച്ച സഹപാഠികളുടെ മക്കളുടെ പഠനത്തിനുള്ള പ്രത്യേക സാമ്പത്തിക സഹായം നാല് കുടുംബങ്ങള്‍ക്ക് കൈമാറി. പ്രസിഡന്റ് സുദിനം സജികുമാര്‍, ജനറല്‍ കണ്‍വീനര്‍ ഡോ. സി. ബ്യൂല, കണ്‍വീനര്‍ എ.ആര്‍. നോബിള്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു. ആര്‍.ഐ. ബിന്ദു, സുമി, രാജു, അനശ്വര സാമൂവല്‍, ഗോപിക, ഗ്രീഷ്മ, അനിത, സജി, കെനി, വിനോദ്, സുനില്‍ കുമാര്‍, ഷാജി, ക്ലെമന്റ്, നൂറുല്‍ ഹുദ, ഉദയകുമാര്‍, സെല്‍വരാജ്, ഷൈന്‍ കുമാര്‍, അബീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം. വെള്ളറട വി.പി.എം.എച്ച്.എസ്.എസ് 1990-91 പത്താംക്ലാസ് വിദ്യാർഥികളുടെ സംഗമം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.