കരാർ നിയമനം

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കീഴില്‍ മാവേലിക്കരയിലുള്ള രാജാരവിവര്‍മ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സില്‍ അസിസ്റ്റന്റ് പ്രഫസര്‍ (ആര്‍ട്ട്ഹിസ്റ്ററി, പെയിന്റിങ്​) തസ്തികകളിലേക്ക് 11 മാസത്തേക്ക് 38,000 രൂപ) മാസവേതനത്തില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 മേയ് 31. വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക. പ്രോജക്ട് ഫെലോ - വാക്-ഇന്‍ ഇന്റര്‍വ്യൂ കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ സംസ്‌കൃതം വിഭാഗത്തില്‍ രണ്ട് പ്രോജക്ടിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രോജക്ട് ഫെലോയുടെ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി മേയ് 23ന് രാവിലെ 11ന്​ കാര്യവട്ടം കാമ്പസിലെ സംസ്‌കൃതം വിഭാഗത്തില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക്: (പ്രഫ.സി.എ. ഷൈല - 9995381562, ഡോ. ഷംസീര്‍ പി.സി. - 9846811531). സര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.