പുഴ നടത്തം സംഘടിപ്പിച്ചു

വെള്ളറട: കള്ളിക്കാട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ . ഗ്രാമപഞ്ചായത്തില്‍ നിരപ്പുക്കാലയില്‍നിന്നാരംഭിച്ച പുഴ നടത്തം നെയ്യാര്‍ഡാമില്‍ സമാപിച്ചു. പെരുങ്കടവിള ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്റ് ലാല്‍ കൃഷ്ണ ഉദ്ഘാടനം ചെയ്തു. കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കവി അജി ദൈവപ്പുര മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്​ പഞ്ചായത്ത് അംഗം സതികുമാര്‍, വാര്‍ഡ് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം. കള്ളിക്കാട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പുഴ നടത്തം പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍ കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.