കെ.ജി.എച്ച്.ഇ.എ സംസ്ഥാന സമ്മേളനം

തിരുവനന്തപുരം: കേരള ഗവ. ഹോസ്പിറ്റല്‍ എംപ്ലോയീസ് അസോസിയേഷന്റെ (കെ.ജി.എച്ച്.ഇ.എ) 42ാം സംസ്ഥാന സമ്മേളനം മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വിളവൂര്‍ക്കല്‍ മോഹനന്‍ അധ്യക്ഷതവഹിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ടി. അജികുമാര്‍ സ്വാഗതം പറഞ്ഞു. കൊച്ചുത്രേസ്യ ജാന്‍സി രക്തസാക്ഷി പ്രമേയവും ഇ. നിസാറുദ്ദീന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജോയന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ കെ. ഷാനവാസ്ഖാന്‍, സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം എച്ച്. വിന്‍സന്റ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി. അജിത്ത്, വി.കെ. മധു, തിരുവനന്തപുരം സൗത്ത് ജില്ല പ്രസിഡന്റ് വിനോദ് വി. നമ്പൂതിരി, നോര്‍ത്ത് ജില്ല പ്രസിഡന്റ് സതീഷ് കണ്ടല എന്നിവര്‍ സംസാരിച്ചു. കെ.ജി.എച്ച്.ഇ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. കുമാരി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.കെ. സുലൈമാന്‍ കണക്കും അവതരിപ്പിച്ചു. സര്‍വിസില്‍നിന്നും വിരമിച്ച സുകേശന്‍ ചൂലിക്കാട്, ബി. ജയകുമാര്‍, സലോമി ചന്ദ്രശേഖരന്‍, ഉദയകുമാരി, എം.ബി. കൃഷ്ണന്‍, കെ.എ. ജെസി എന്നിവര്‍ക്ക് ഉച്ചക്കു ശേഷം യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് സമ്മേളനം ജോയന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിംഗല്‍ ഉദ്ഘാടനം ചെയ്തു. കെ.ജി.എച്ച്.ഇ.എ ജില്ല സെക്രട്ടറി നിസാറുദ്ദീന്‍ നന്ദി പറഞ്ഞു. കൊച്ചു ത്രേസ്യാ ജാന്‍സി (പ്രസി.), രവികുമാര്‍, സുലൈമാന്‍, വി. ബാബു (വൈസ് പ്രസി.), ടി. അജികുമാര്‍ (ജന. സെക്ര.), നിസാമുദ്ദീന്‍, നിസാറുദ്ദീന്‍, യമുന രാഘവന്‍ (സെക്ര.), കെ. ബിജു (ട്രഷ.) എന്നിവരുള്‍പ്പെടെ 21 അംഗ സംസ്ഥാന കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. വിവിധ ജില്ലകളില്‍നിന്നായി 347 പ്രതിനിധികള്‍ പങ്കെടുത്തു. KGHEA PHOTO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.