കണ്ണറവിള ഉപതെരഞ്ഞെടുപ്പ്: പ്രതീക്ഷയോടെ മുന്നണികൾ

നെയ്യാറ്റിൻകര: അതിയന്നൂർ പഞ്ചായത്തിലെ കണ്ണറവിള വാർഡിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ. എൽ.ഡി.എഫ് പഞ്ചായത്ത് അംഗം രാജഗോപാലിന്‍റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആകെയുള്ള 17 വാർഡിൽ യു.ഡി.എഫ് -ആറ്, എൽ.ഡി.എഫ്- ആറ്, ബി.ജെ.പി -അഞ്ച് എന്നിങ്ങനെയായിരുന്നു കക്ഷിനില. നറുക്കെടുപ്പിലൂടെ യു.ഡി.എഫിലെ വി.പി. സുനിൽകുമാർ പ്രസിഡൻറും അഡ്വ. അനിത വൈസ്​ പ്രസിഡന്‍റുമായ ഭരണ സമിതിയാണ് ഭരിക്കുന്നത്. ഇ.എൽ. അരുൺരാജ് യു.ഡി.എഫിനും, എൻ. വിജയകുമാർ എൽ.ഡി.എഫിനും വി. സജികുമാർ ബി.ജെ.പി യിലും ജനവിധി തേടുന്നത്. ഭരണം പിടിക്കുന്നതിന് സഹായകമാകുന്ന തരത്തിലാണ് അതിയന്നൂരിലെ ജനവിധിയെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. സംസ്ഥാന നേതാക്കളുൾപ്പെടെയുള്ളവർ അതിയന്നൂരിൽ പ്രചാരണത്തിനെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.