നെടുമങ്ങാട്: വയോധികന്‍റെ മരണത്തിൽ മകൻ അറസ്റ്റിൽ. അരുവിക്കര ഭഗവതിപുരം കൊച്ചുപ്ലാമൂട് വീട്ടിൽ ചെമ്പകരാമൻപിള്ളയുടെ മകൻ സുരേന്ദ്രൻപിള്ളയാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് മകൻ സന്തോഷ് കുമാറിനെ (30) അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സുരേന്ദ്രൻപിള്ളയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കി നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കി നടക്കുന്ന സുരേന്ദ്രൻപിള്ളയെക്കുറിച്ച് നാട്ടുകാർ മകന്റെയടുത്ത് പരാതി പറഞ്ഞിരുന്നു. കഴിഞ്ഞ ഞായറാഴ്ച സുരേന്ദ്രൻപിള്ള മദ്യപിച്ചു ബഹളം ഉണ്ടാക്കിയപ്പോൾ മകൻ മർദിച്ചതിനെത്തുടർന്ന്, വയറ്റിൽ ഉണ്ടായ ക്ഷതമാണ് മരണകാരണമെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ഡോ. ദിവ്യ വി. ഗോപിനാഥന്‍റെ നിർദേശാനുസരണം നെടുമങ്ങാട് ഡിവൈ.എസ്.പി സുൽഫിക്കർ, അരുവിക്കര ഇൻസ്പെക്ടർ ഷിബുകുമാർ സബ് ഇൻസ്പെക്ടർമാരായ കിരൺശ്യം, സാബിർ, നിസാറുദ്ദീൻ, പൊലീസ് ഉദ്യോഗസ്ഥരായ അനിൽ കുമാർ, ആദർശ്, നവാസ്, സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഫോട്ടോ : പ്രതി സന്തോഷ് കുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.