അന്നം ജീവനം പതാക തയാറാക്കി

നെടുമങ്ങാട്: സംസ്ഥാന കൃഷിവകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ പ്രചാരണം മുൻനിർത്തി ആനാട് കൃഷിഭവൻ 'മണ്ണ്, വിണ്ണ്, ജീവജലം' സന്ദേശം പ്രദാനം ചെയ്യുന്ന . കൃഷിയിലേക്ക്‌ പുതുതലമുറയെ സ്വാഗതംചെയ്യുന്ന സന്ദേശവുമായാണ് പതാക തയാറാക്കിയത്. ഇത് ആനാട് മൈതാനത്തിലെ കളിക്കാർക്ക് കൈമാറി. കൃഷി ഉദ്യോഗസ്ഥരായ എസ്.എസ്. രാജി, സിമി, രമ്യ, മിനി എന്നിവർ ചേർന്നാണ് പതാക കൈമാറിയത്. പതാകയോടൊപ്പം പച്ചക്കറിവിത്തുകളും വിതരണം ചെയ്തു. വരുംദിവസങ്ങളിൽ വിവിധ പ്രചാരണ പരിപാടികൾ നടത്തുമെന്ന് കൃഷി ഓഫിസർ എസ്. ജയകുമാർ അറിയിച്ചു. കൃഷി അസിസ്റ്റന്റ് ഷിഹാബ് കോട്ടൂരാണ് അന്നം ജീവനം പതാക രൂപകൽപന ചെയ്തത്. ഫോട്ടോ : 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ പ്രചാരണം മുൻനിർത്തി ആനാട് കൃഷിഭവൻ തയാറാക്കിയ അന്നം ജീവനം പതാകയുമായി കൃഷി വകുപ്പ് ജീവനക്കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.