നെടുമങ്ങാട്: വെള്ളനാട് ബ്ലോക് പഞ്ചായത്തും സാംസ്കാരിക വകുപ്പും ചേർന്ന് നടപ്പാക്കുന്ന വജ്ര ജൂബിലി ഫെല്ലോഷിപ് സൗജന്യ കലാ പരിശീലനത്തിന്റെ ഉഴമലയ്ക്കൽ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത നിർവഹിച്ചു. സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ചക്രപാണിപുരം ഡിവിഷൻ മെംബർ കണ്ണൻ എസ്. ലാൽ, ബ്ലോക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാ വിൻസെന്റ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ.എസ്. ലത, ഗ്രാമപഞ്ചായത്തംഗം ജയരാജ്, സ്കൂൾ എച്ച്.എം ലില്ലി, ഡെപ്യൂട്ടി എച്ച്.എം ശ്രീലാൽ, സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ, കലാ പരിശീലന പ്രോഗ്രാം കോഓഡിനേറ്റർ അസീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.