നവമാധ്യമ ചർച്ച സംഘടിപ്പിച്ചു

നെടുമങ്ങാട്: സൈബറിടങ്ങളിലെ ചതിക്കുഴികളിൽ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി നവമാധ്യമ ചർച്ച. സമൂഹമാധ്യമങ്ങളിലെ സാമ്പത്തിക തട്ടിപ്പ് എങ്ങനെ തിരിച്ചറിയണം എന്നെല്ലാം ചർച്ച ചെയ്ത വേദിയായി ഭരതന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സെമിനാർ. കേരള പൊലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ 37ാമത്​ ജില്ല സമ്മേളന ഭാഗമായാണ് 150 ഓളം വിദ്യാർഥികൾക്കായി സെമിനാർ സംഘടിപ്പിച്ചത്. കല്ലറ, ഭാരതന്നൂർ സ്കൂളുകളിലെ സ്റ്റുഡന്റസ് പൊലീസ് കാഡറ്റുകൾ പങ്കെടുത്തു. പാങ്ങോട് എസ്.ഐ രാജേഷ് ഉദ്ഘാടനം ചെയ്തു. പൊലീസ് അസോസിയേഷൻ റൂറൽ ജില്ല കമ്മിറ്റി പ്രസിഡന്റ്‌ ജി.എസ്. കൃഷ്ണലാൽ, സെക്രട്ടറി ജി.വി. വിനു എന്നിവർ നേതൃത്വം നൽകി. മാധ്യമപ്രവത്തകൻ രതീഷ് അനിരുദ്ധൻ വിദ്യാർഥികളുമായി സംവദിച്ചു. പൊലീസ് അസോസിയേഷൻ ജില്ല കമ്മിറ്റി അംഗങ്ങളായ ലിബിൻ, ദിനേശ് ബാബു, കല്ലറ ഹെഡ്മാസ്റ്റർ സുരേഷ് കുമാർ, പി.ടി.എ പ്രസിഡന്റ്‌ ഹേമന്ത്, ഡ്രിൽ ഇൻസ്‌ട്രക്ടർ ശശികുമാർ, കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ മഹേഷ്‌, അഭിലാഷ് ചന്ദ്രൻ, പാങ്ങോട് പൊലീസ് സ്റ്റേഷൻ എസ്.സി.പി.ഒ പ്രവീൺ എന്നിവർ പങ്കെടുത്തു. ഫോട്ടോ : ഭരതന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കേരള പൊലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.