നെയ്യാറ്റിൻകര: ദേവസഹായംപിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രലിൽനിന്ന് തിരുശേഷിപ്പും തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള വാഹനറാലി ഞായറാഴ്ച രാവിലെ 8.30ന് ആരംഭിക്കും. കത്തീഡ്രൽ വികാരി മോണ്‍. ടി. നിക്കോളാസ് ആശീർവാദ സന്ദേശം നൽകും. ദേശീയപാതയിൽ ബാലരാമപുരം വഴി വാഹനയാത്ര കമുകിൻകോട് വിശുദ്ധ അന്തോനീസ് തീർഥാടന കേന്ദ്രത്തിലെത്തും. ദേവസഹായംപിള്ളയുടെ വിശുദ്ധ പ്രഖ്യാപന തിരുനാൾ തീർഥാടന കേന്ദ്രമായ കമുകിൻകോട് കൊച്ചുപള്ളിയിൽ ശനിയാഴ്ച ആരംഭിച്ചു. ഞായറാഴ്ച രാവിലെ 8.30ന് നടക്കുന്ന സമൂഹ ദിവ്യബലിക്ക് ബിഷപ് സ്റ്റാൻലി റോമൻ മുഖ്യകാർമികത്വം വഹിക്കും. അതേസമയമാണ് പാളയത്തുനിന്ന് വാഹന പ്രദക്ഷിണവും നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10ന് ദിവ്യബലി. ഉച്ചക്ക് 12ന് നേർച്ചയൂണിൽ ആയിരങ്ങൾ പങ്കെടുക്കും. വൈകീട്ട് 5.45ന് നടക്കുന്ന കൃതജ്ഞതാ ദിവ്യബലിയിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ആർ. ക്രിസ്തുദാസ് മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട് അഞ്ചിന് ദേവസഹായംപിള്ളയുടെ തിരുസ്വരൂപ പ്രദക്ഷിണം നടക്കും. രാത്രി 7.30ന് നടക്കുന്ന പൊതുസമ്മേളനം സ്പീക്കർ എം.പി. രാജേഷ് ഉദ്ഘാടനം ചെയ്യും. എം.എൽ.എമാർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ എന്നിവർ സംസാരിക്കും. തീർഥാടന കേന്ദ്രമായ കമുകിൻകോട് കൊച്ചുപള്ളിയിൽ പതിനായിരത്തിലേറെ പേർ ചൊവ്വാഴ്ചകളിൽ തീർഥാടകരായെത്തുന്നുണ്ട്. എല്ലാ ചൊവ്വാഴ്ചയും രണ്ടായിരത്തിലേറെ പേർക്ക് ഉച്ചയൂണ് നൽകും. ചൊവ്വാഴ്ചകളിൽ ഇടവകപള്ളിയിൽ 6.30നും കൊച്ചുപള്ളി തീർഥാടന കേന്ദ്രത്തിൽ രാവിലെ 10.30നും വൈകീട്ട് 4.30നും 6.30നും കുർബാനയുണ്ടാകും. കമുകിൻകോട് പള്ളിയിലേക്കുള്ള റൂട്ട് ദേശീയപാത ബാലരാമപുരം വഴിമുക്ക് എത്തി കാഞ്ഞിരംകുളം-പൂവാർ റൂട്ടിൽ അവണാകുഴി ജങ്ഷനിൽനിന്ന് കമുകിൻകോട് റോഡിലേക്ക് തിരിയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.