കെ-റെയിൽ വിരുദ്ധ ജാഥക്ക്​ സ്വീകരണം നൽകി

നെടുമങ്ങാട്: സേവ് കേരള സമിതിയുടെയും പ്രോഗ്രസിവ് പൊളിറ്റിക്കൽ ഫ്രണ്ടിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കെ-റെയിൽ പദ്ധതിക്കെതിരായ വാഹന പ്രചാരണ ജാഥക്ക്​ വെള്ളനാട്ട് സ്വീകരണം നൽകി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം സംഘടിപ്പിച്ച യോഗം പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി ജനറൽ കൺവീനർ എസ്. ബാബുജി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രവർത്തകൻ സെലസ്റ്റിൻ ജോൺ അധ്യക്ഷത വഹിച്ചു. പി.പി.എഫ് സംസ്ഥാനകമ്മിറ്റി അംഗം സുശീലൻ, സേവ് കേരള സമിതി ജില്ല കാമ്പയിൻ കമ്മിറ്റി കൺവീനർ ഡോ. വി. പ്രസാദ്, പി. ബിനീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.