കോലായിൽ റോഡ് തകർന്ന് യാത്രദുഷ്കരം

പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കുള്ള പാതയാണിത് റോഡ് പുനർനിർമിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യം വർക്കല: പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കുള്ള കോലായിൽ റോഡ് തകർന്ന് യാത്ര ദുഷ്കരം. റോഡ് പുനർനിർമിക്കണമെന്ന് നാട്ടുകാർ ആവശ്യമുയർത്തിയിട്ടും നടപടിയുണ്ടായില്ല. ജില്ല അതിർത്തിയായ കല്ലുവാതുക്കൽ പഞ്ചായത്തിലാണ് ഈ പാത. ഇലകമൺ പഞ്ചായത്തിലെ കിഴക്കേപ്പുറം മൈലവിള വഴി പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളജിലെത്താനുള്ള എളുപ്പവഴിയാണിത്. ഗ്യാസ് പ്ലാന്റിന് മുന്നിൽനിന്നാരംഭിക്കുന്ന ഈ റോഡിലൂടെ അരകിലോമീറ്റർ സഞ്ചരിച്ചാൽ മെഡിക്കൽ കോളജിലെത്താം. ഒന്നര കിലോമീറ്റർ ചുറ്റിക്കറങ്ങുന്ന അവസ്ഥ ഒഴിവാകുമെന്നതിനാൽ യാത്രക്കാർ ഏറെയും ഉപയോഗിക്കുന്നത് പൊട്ടിപ്പൊളിഞ്ഞതെങ്കിലും ഈ റോഡിനെയാണ്. റോഡിന്റെ മിക്ക ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് കുളമായ അവസ്ഥയിലാണ്. മഴയായാൽ കുഴികളിലെ വെള്ളക്കെട്ടിൽ വീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. പ്രദേശത്തെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഈ ചളിനിറഞ്ഞ പാതയിലൂടെ വേണം കടന്നുപോകേണ്ടത്. മാർക്കറ്റിൽ പോകുന്നവർ ചളിക്കെട്ടിൽ തെന്നിവീഴുന്നതും പതിവാണ്. റോഡിലെ ചപ്പാത്തിൽ ഇടിച്ചിറങ്ങുമ്പോൾ ബസിലെ യാത്രക്കാർക്കും പരിക്കേൽക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.