ജലനടത്തവും ജലസഭയും സംഘടിപ്പിച്ചു

ആറ്റിങ്ങൽ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ആറ്റിങ്ങൽ നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയർപെഴ്സൺ അഡ്വ.എസ്. കുമാരി നിർവഹിച്ചു. അവനവഞ്ചേരി ഗ്രാമത്തുമുക്ക് ജങ്​ഷനിൽ നിന്നാരംഭിച്ച ജലനടത്തം ആറാട്ട് കടവിൽ സമാപിച്ചു. തുടർന്ന് നടന്ന ജലസഭയെ നഗരസഭ ചെയർപേഴ്സൺ അഭിസംബോധന ചെയ്ത്​ സംസാരിച്ചു. വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാരായ അവനവഞ്ചേരി രാജു, എസ്. ഗിരിജ, എസ്. ഷീജ, രമ്യ സുധീർ, സി.ഡി.എസ് ചെയർപേഴ്സൺ എ. റീജ, ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, അധ്യാപകനായ എൻ. സാബു എന്നിവർ സംബന്ധിച്ചു. ജലനടത്തത്തിലും ജലസഭയിലും ജനപ്രതിനിധികൾ, അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകൾ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. Twatl jala nadatham ആറ്റിങ്ങൽ നഗരസഭയുടെ ജല നടത്തം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.