ആറ്റിങ്ങൽ: ഇന്ത്യൻ ഡൻെറൽ അസോസിയേഷൻ (ഐ.ഡി.എ) കേരള സംഘടിപ്പിക്കുന്ന െഡൻറൽ കോൺഫറൻസ് 13,14,15 തീയതികളിൽ. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാര്യവട്ടം സ്പോർട്സ് ഹബിലെ ട്രാവൻകൂർ ഇൻറർനാഷനൽ കൺവെൻഷൻ സൻെററിൽ സമ്മേളനം ആരംഭിക്കും. ഉദ്ഘാടനം വൈകുന്നേരം ആറിന് ഗതാഗത മന്ത്രി ആൻറണി രാജു നിർവഹിക്കും. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ, ജില്ല കലക്ടർ ഡോ. നവജ്യോത് ഖോസ തുടങ്ങിയവർ മുഖ്യാതിഥികളാകും. ശനി, ഞായർ ദിവസങ്ങളിൽ ദന്തചികിത്സ സംബന്ധിച്ച് 200ലേറെ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡൻെറൽ എക്സിബിഷനും ഈ ദിവസങ്ങളിൽ നടക്കും. സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് ഐ.ഡി.എ ആറ്റിങ്ങൽ ബ്രാഞ്ചാണ്. വാർത്തസമ്മേളനത്തിൽ ഓർഗനൈസിങ് ചെയർമാൻ ഡോ. സുദീപ് ശരത്ചന്ദ്രൻ, ഓർഗനൈസിങ് സെക്രട്ടറി ഡോ. അശോക് ഗോപൻ, പബ്ലിക് റിലേഷൻ ചെയർമാൻ ഡോ. അനീഷ്. പി, ഡോ. ബിജു എ നായർ, ഡോ.പ്രേംജിത്, ഡോ.അഭിലാഷ്, ഡോ. അരുൺ.എസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.