മത്സ്യകച്ചവടക്കാരി ഇരുചക്രവാഹനം തട്ടി മരിച്ചു

ആറ്റിങ്ങൽ: അഞ്ചുതെങ്ങ് താഴമ്പള്ളിയിൽ മത്സ്യകച്ചവടക്കാരി ബൈക്കിടിച്ച് മരിച്ചു. താഴംപള്ളി പുതുവൽ വീട്ടിൽ ലൈലാമ്മ (52) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11ന് താഴമ്പള്ളി സൻെറ് ആന്റണി കുരിശടിക്ക് സമീപം ആണ് സംഭവം. ഹാർബറിൽ മത്സ്യകച്ചവടം കഴിഞ്ഞ്​ സഹോദരിയുടെ വീട്ടിലേക്ക് നടന്നുപോകുന്ന വഴിയാണ് ബൈക്ക് ഇടിച്ചത്. ഉടൻ തന്നെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: ജോയികുട്ടി. മക്കൾ: ഹെലൻ, ജാക്സൺ. മരുമകൻ: സേവ്യർ തങ്കച്ചൻ. tvdatl lailamma ലൈലാമ്മ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.