ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക കേന്ദ്രമാക്കാൻ ശിൽപശാല

തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ ജ്ഞാനസമൂഹവുമായി കൂടുതൽ ബന്ധിപ്പിച്ച് വൈജ്ഞാനിക കേന്ദ്രമായി വികസിപ്പിക്കാനാവശ്യമായ കർമപദ്ധതി തയാറാക്കുന്നതിന് ശിൽപശാല സംഘടിപ്പിക്കുന്നു. എഴുത്തുകാർ, ഗവേഷകർ, അധ്യാപകർ തുടങ്ങി വൈജ്ഞാനിക മേഖലയിൽ താൽപര്യമുള്ളവർക്ക് പങ്കെടുക്കാം. അതത് രംഗത്തെ പ്രാഗല്​ഭ്യം പരിഗണിച്ചായിരിക്കും പ്രതിനിധികളെ ​െതരഞ്ഞെടുക്കുക. ജൂൺ രണ്ട്​, മൂന്ന്​, നാല്​ തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ശിൽപശാല സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഈ മാസം 15നു മുമ്പ് silshilpashala@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷയും ബയോേഡറ്റയും അയക്കുക. ഫോണ്‍: 0471-2316306, 9447956162. കെയർ കോഓഡിനേറ്റർ കരാർ നിയമനം തിരുവനന്തപുരം: മെഡിക്കൽ കോളജിലെ എ.ആർ.ടി സെന്ററിൽ കെയർ കോഓഡിനേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 17ന് രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കെ.എസ്.എ.സി.എസിന്​ കീഴിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്. മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 17ന് 10.30ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.