അക്ബർ
Posted On
date_range Updated On
date_range വീട്ടമ്മയെ പീഡിപ്പിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
തിരുവില്വാമല: വീട്ടമ്മയെ പീഡിപ്പിക്കുകയും നഗ്നഫോട്ടോയും വിഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മലേശമംഗലം നെല്ലിക്കാമണ്ണിൽ അക്ബർ എന്ന ബിൻസനെയാണ് (46) പഴയന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളം ചോദിച്ച് വീട്ടിലെത്തിയ പ്രതി വീട്ടമ്മയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
പിന്നീട് നഗ്ന ഫോട്ടോയും വിഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തി പലതവണ ആവർത്തിച്ചു. ഇതോടെയാണ് വീട്ടമ്മ പൊലീസിൽ പരാതി നൽകിയത്. എസ്.എച്ച്.ഒ കെ.ബി. ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.