womens day കെ.എസ്.ടി.എ വനിത ദിനം

തൃപ്രയാർ: സാർവദേശീയ വനിത ദിനത്തിന്‍റെ ഭാഗമായി കെ.എസ്.ടി.എ നേതൃത്വത്തിൽ 'അണിചേരാം സ്ത്രീപക്ഷ നവകേരളത്തിനായി' വിഷയത്തിൽ പൊതുയോഗം നടത്തി. വലപ്പാട് ചന്തപടിയിൽ നടന്ന പൊതുയോഗം കെ.എസ്.ടി.എ മുൻ ജില്ല സെക്രട്ടറി വി. കല ഉദ്ഘാടനം ചെയ്തു. സി.പി. ഷീജ അധ്യക്ഷത വഹിച്ചു. കെ.കെ. തുളസി, ഉപജില്ല സെക്രട്ടറി ടി.വി. ചിത്രകുമാർ, ടി.വി. വിനോദിനി എന്നിവർ സംസാരിച്ചു. തുടർന്ന് അധ്യാപികമാരുടെ കലാപരിപാടികൾ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT