womens day ആദരിച്ചു

ചേർപ്പ്: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ജനശ്രീ സുസ്ഥിര വികസന മിഷൻ ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട വൈദ്യുതി ശ്മശാനത്തിലെ ജീവനക്കാരി പി.ജെ. സുബിനയെ ആദരിച്ചു. മുസ്​ലിം സമുദായത്തിൽനിന്ന് ഇത്തരത്തിലൊരു വ്യത്യസ്ത മേഖലയിൽ ജോലിക്ക് വരുന്ന അപൂർവം വനിതകളിലൊരാളും കോവിഡ്​ ബാധിച്ച മൃതശരീരം സംസ്കരിച്ച ആദ്യ വനിതയുമാണ്​ സുബിന. മൂന്നര വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ജനശ്രീ മണ്ഡലം ചെയർമാൻ പ്രദീപ് വലിയങ്ങോട്ട് അധ്യക്ഷത വഹിച്ചു. ജനശ്രീ നാട്ടിക മണ്ഡലം സെക്രട്ടറി കെ.ആർ. സിദ്ധാർഥൻ ഉപഹാരം നൽകി. പ്രസാദ് കിഴക്കൂട്ട്, എം.എം. അബൂബക്കർ, ജസ്ന ശിഹാബ്, ഗീത രതീഷ് എന്നിവർ സംസാരിച്ചു. കെ.എസ്. വിമൽ, അശോകൻ കുണ്ടായിൽ, പി.വി. ജോൺസൺ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT