ചൊക്കന എസ്റ്റേറ്റിലെ തൊഴിലാളി പാഡിക്കു സമീപം കാട്ടാന നശിപ്പിച്ച വാഴകൃഷി
Posted On
date_range Updated On
date_range ചൊക്കനയില്‍ തൊഴിലാളികളുടെ വാസസ്ഥലത്ത് കാട്ടാന
വെള്ളിക്കുളങ്ങര: ചൊക്കന റബര്‍ എസ്റ്റേറ്റിലെ തൊഴിലാളി പാഡികള്‍ക്ക് സമീപം കാട്ടാനയിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കി. പാഡികളില്‍ താമസിക്കുന്ന തൊഴിലാളികുടുംബങ്ങള്‍ കൃഷി ചെയ്ത വാഴകളും പ്ലാവുകളിലെ ചക്കകളും കാട്ടാന നശിപ്പിച്ചു.
പാഡികളിലേക്ക് വൈദ്യുതി എത്തിക്കുന്ന സര്‍വിസ് വയറുകളും ആന വലിച്ചുപൊട്ടിച്ചു. കഴിഞ്ഞ രണ്ടു രാത്രികളിലും പാഡികള്‍ക്കു സമീപം കാട്ടാനയെത്തിയതായി തൊഴിലാളികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.