പാലപ്പിള്ളി എലിക്കോട് വീണ്ടും കാട്ടാനയിറങ്ങി

ആമ്പല്ലൂര്‍: പാലപ്പിള്ളി എലിക്കോട് ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. കഴിഞ്ഞ ദിവസം ആക്രമണം നടന്ന സ്ഥലത്താണ് തിങ്കളാഴ്ച രാത്രി കാട്ടാനകള്‍ വീണ്ടും ഇറങ്ങി ഭീതിപരത്തിയത്. എലിക്കോട് ആദിവാസി കോളനിക്ക് സമീപം കാട്ടാനക്കൂട്ടം നിലയുറപ്പിക്കുകയായിരുന്നു.

രാത്രി പട്രോളിങ്ങിനിറങ്ങിയ വനപാലകര്‍ ആനകളെ തുരത്തിയെങ്കിലും ചൊവാഴ്ച പുലര്‍ച്ചെ വീണ്ടും ആനകളെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. ഭീതി പരത്തി റബ്ബര്‍ തോട്ടങ്ങളില്‍ തമ്പടിക്കുന്ന കാട്ടാനക്കൂട്ടത്തെ ജനവാസ മേഖലയില്‍ നിന്ന് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - wild elephant menace at elikkode region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.