മാള: കൊടകര-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ മാള ടൗൺ റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ. സമീപത്തെ വ്യാപാരികൾ പരാതി പറഞ്ഞിട്ടും അധികൃതർ പരിഹാരമില്ല. ഓട്ടോറിക്ഷ സ്റ്റാൻഡും വളവിന് സമീപവുമായി റോഡിലൂടെ വെള്ളം ഒഴുകുന്നതുമൂലം വാഹനങ്ങൾ പോകുമ്പോൾ മലിനജലം തെറിക്കുന്നുണ്ട്. വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ളം തെറിക്കാതിരിക്കാൻ വഴിയാത്രക്കാർ ഓടിമാറുന്നത് തെന്നി വിഴുന്നതിനും മറ്റ് അപകടങ്ങൾക്കും കാരണമാകുന്നു.
നൂറുകണക്കിന് ലിറ്റർ കുടിവെള്ളമാണ് ദിവസം നഷ്ടമാകുന്നത്. മാള പഞ്ചായത്തിന്റെ കീഴിലുള്ള ജലനിധിയാണ് കുടിവെള്ളം വിതരണം മേൽനോട്ടം വഹിക്കുന്നത്. പഞ്ചായത്തിലും മാള ജലനിധി ഓഫിസിലും പരാതി പറഞ്ഞിട്ടും നടപടിയില്ല. തുടർന്നാണ് ജില്ല കലക്ടർക്ക് പരാതി നൽകിയത്. പ്രശ്ന പരിഹാരത്തിനായി മാള പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടാണ് പരാതി. പൊതു പ്രവർത്തകൻ ഷാൻറി ജോസഫ് തട്ടകത്താണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.