വേലൂപ്പാടം പുലിക്കണ്ണിയില്‍ മഴയില്‍ മതില്‍ ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണപ്പോള്‍
മതില്‍ ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണു
ആമ്പല്ലൂര്‍: മഴയില്‍ മണ്ണും മതിലും ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. വേലൂപ്പാടം പുലിക്കണ്ണി പുതിയവീട്ടില്‍ സിദ്ദിഖിന്‍റെ വീടിന് മുകളിലേക്കാണ് സമീപവാസിയുടെ മതില്‍ ഇടിഞ്ഞു വീണത്. ബുധനാഴ്ച രാത്രി 11 നായിരുന്നു സംഭവം. 12 അടിയോളം ഉയരമുള്ള മതിലാണ് വീടിന് മുകളിലേക്ക് പതിച്ചത്. മതില്‍ വീടിന്‍റെ ഭിത്തിയില്‍ തങ്ങി നില്‍ക്കുകയായിരുന്നു. വീടിന്റെ ഭിത്തിക്ക് കേടുപാടുകള്‍ സംഭവിച്ചു.
സണ്‍ഷേഡ് പൂര്‍ണ്ണമായും തകര്‍ന്നു. സംഭവ സമയത്ത് സിദ്ദിഖിന്റെ ഭാര്യ റുഖിയ മതില്‍ വീണ ഭാഗത്തെ മുറിയില്‍ ഉറങ്ങുകയായിരുന്നു. വീട് കുലുങ്ങുകയും ഭിത്തിയില്‍ നിന്നും സിമന്റും മണ്ണും ദേഹത്ത് വീണപ്പോള്‍ റുഖിയ മക്കളെയും കൂട്ടി പുറത്തേയ്ക്ക് ഓടി. പുതുക്കാട് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തി.
ഇടിഞ്ഞ മതിലിന്‍റെ ബാക്കി ഭാഗം അപകടവസ്ഥയില്‍ നില്‍ക്കുന്നതിനാല്‍ സിദ്ദിഖിന്റെ കുടുംബത്തേയും അയൽക്കാരായ മറ്റൊരു കുടുംബത്തെയും വീടുകളില്‍ നിന്ന് മാറ്റി. വരന്തരപ്പിള്ളി പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.