മാലിന്യം തള്ളിയ കുളത്തിന് സമീപം ആരോഗ്യ വകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തുന്നു
കുളത്തിൽ മാലിന്യം തള്ളിയവർക്കെതിരെ നടപടിയുമായി അധികൃതർ
എടത്തിരുത്തി: ഗ്രാമപഞ്ചായത്തിലെ 11ാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം വലിച്ചെറിഞ്ഞവർക്കെതിരെ നടപടിയെടുത്ത് അധികൃതർ. മോസ്കോ റോഡിന് സമീപത്തെ കുളത്തിലാണ് മാലിന്യം തള്ളിയതായി കണ്ടെത്തിയത്. വീട്ടുകാരുടെ പരാതിപ്രകാരം
പഞ്ചായത്തധികൃതരും ചാമക്കാല കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ മാലിന്യം തള്ളിയവരെ തിരിച്ചറിഞ്ഞു. കുളത്തിലും പരിസരത്തുമായി ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വിവിധ മാലിന്യങ്ങളാണ് കണ്ടെത്തിയത്.
മാലിന്യം തള്ളിയവർക്കെതിരെ നിയമപ്രകാരം കർശന നടപടി സ്വീകരിക്കാനായി പഞ്ചായത്തിന് ആരോഗ്യ വകുപ്പധികൃതർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. മാലിന്യം തള്ളൽ തടയാനായി പഞ്ചായത്ത് പരിധിയിൽ തുടർ നിരീക്ഷണവും പരിശോധനയും ശക്തമാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി കെ.വി. സനീഷ് പറഞ്ഞു.
ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിഞ്ചു സി. ജേക്കബ്, വി.എം. ലിനി, എ.എസ്. രബിത, കെ.എസ്. ആനന്ദ്, പഞ്ചായത്ത് സെക്രട്ടറി കെ.വി. സനീഷ്, ഹെൽത്ത് ഇൻസ്പെകർ പി.ബി. കീർത്തി, ആശ പ്രവർത്തക കെ.എം. ഹസീന എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.