തളിക്കുളത്ത് പൂത്തുലഞ്ഞ് ജെയ്ഡ് വൈൻ

വാ​ടാ​ന​പ്പ​ള്ളി: തീ​ജ്വാ​ല പോ​ലെ ചു​വ​പ്പും ഓ​റ​ഞ്ചും ക​ല​ർ​ന്ന പൂ​ക്ക​ൾ പൂ​ത്തു​ല​ഞ്ഞ് ത​ളി​ക്കു​ള​ത്ത് കൗ​തു​ക​മാ​യി ജെ​യ്ഡ് വൈ​ൻ. നാ​ട്ടി​ക ശ്രീ​നാ​രാ​യ​ണ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ടി.​ആ​ർ. ഹാ​രി​യു​ടെ വീ​ടി​ന് മു​ന്നി​ലെ പൂ​ന്തോ​ട്ട​ത്തി​ലാ​ണ് വി​ദേ​ശി​യാ​യ ജെ​യ്ഡ് വൈ​ൻ ചെ​ടി പൂ​ത്തു​ല​ഞ്ഞ​ത്. കൂ​ട്ട​മാ​യി താ​ഴേ​ക്ക് തൂ​ങ്ങി​ക്കി​ട​ക്കു​ന്ന പൂ​ക്ക​ൾ പൂ​ന്തോ​ട്ട​ത്തി​ന് അ​പൂ​ർ​വ​മാ​യ കാ​ഴ്ച​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

മൂ​ന്ന് വ​ർ​ഷം മു​മ്പാ​ണ് ഓ​ൺ​ലൈ​നി​ൽ വാ​ങ്ങി​യാ​ണ് ഹാ​രി​യും ഭാ​ര്യ ബീ​ന​യും ചേ​ർ​ന്ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പൂ​ത്തി​രു​ന്നെ​ങ്കി​ലും ഇ​ക്കു​റി​യാ​ണ് സ​മൃ​ദ്ധ​മാ​യി പൂ​ക്ക​ളു​ണ്ടാ​യ​ത്. വീ​ടി​ന് മു​ന്നി​ൽ പ​ന്ത​ലി​ച്ച് നി​ൽ​ക്കു​ന്ന വ​ള്ളി​ച്ചെ​ടി​യി​ൽ നൂ​റു​ക​ണ​ക്കി​ന് പൂ​ക്ക​ൾ വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന കാ​ഴ്ച കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്. പൂ​ക്ക​ൾ കൂ​ട്ട​മാ​യി താ​ഴേ​ക്ക് തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ ദൂ​രെ​നി​ന്ന് ത​ന്നെ ചെ​ടി ശ്ര​ദ്ധേ​യ​മാ​ണ്. പൂ​ക്ക​ളി​ലെ തേ​ൻ നു​ക​രാ​ൻ ചി​ത്ര​ശ​ല​ഭ​ങ്ങ​ളും തേ​നീ​ച്ച​ക​ളും കൂ​ട്ട​മാ​യെ​ത്തു​ന്ന​തും കൂ​ടു​ത​ൽ മ​നോ​ഹാ​രി​ത പ​ക​രു​ന്നു. ഫി​ലി​പ്പീ​ൻ​സ് ഉ​ൾ​പ്പെ​ടെ ഉ​ഷ്ണ​മേ​ഖ​ലാ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​ള്ളി​ച്ചെ​ടി​യാ​യ ജെ​യ്ഡ് വൈ​ൻ സാ​ധാ​ര​ണ പൂ​ച്ചെ​ടി​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്. നീ​ള​ത്തി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന പൂ​ക്കു​ല​ക​ളാ​ണ് ഇ​തി​ന്റെ പ്ര​ത്യേ​ക​ത. അ​നു​യോ​ജ്യ​മാ​യ കാ​ലാ​വ​സ്ഥ​യും വ​ള​രാ​നു​ള്ള സൗ​ക​ര്യ​വും ല​ഭി​ച്ചാ​ൽ വ​ലി​യ വ​ള്ളി​യാ​യി പ​ന്ത​ലി​ച്ച് വ​ള​രാ​നും സ​മൃ​ദ്ധ​മാ​യി പൂ​ക്കാ​നും ക​ഴി​യും. സാ​ധാ​ര​ണ​യാ​യി പൂ​ന്തോ​ട്ട​ങ്ങ​ളി​ൽ പ​ന്ത​ലു​ക​ളി​ലും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളി​ലും വ​ള​ർ​ത്തു​ന്ന അ​ല​ങ്കാ​ര​ച്ചെ​ടി​യാ​ണി​ത്.

ചെ​ടി​ക​ളോ​ടു​ള്ള താ​ൽ​പ​ര്യ​മാ​ണ് ജെ​യ്ഡ് വൈ​ൻ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പ്ര​ഫ. ടി.​ആ​ർ. ഹാ​രി പ​റ​ഞ്ഞു. പൂ​ന്തോ​ട്ട പ​രി​പാ​ല​ന​ത്തി​ൽ ഏ​റെ താ​ൽ​പ​ര്യ​മു​ള്ള ഹാ​രി​യും ബീ​ന​യും വി​വി​ധ​യി​നം പൂ​ച്ചെ​ടി​ക​ളും അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളും പ​രി​പാ​ലി​ച്ചു​വ​രു​ന്നു​ണ്ട്. 

Tags:    
News Summary - Jade vine blooms in the garden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.