ക​ലാ​മ​ണ്ഡ​ലം ജോ​ൺ

വെനീസിലെ ഫെസ്റ്റിവലിൽ കലാമണ്ഡലം ജോണിന് പുരസ്​കാരം

ചെ​റു​തു​രു​ത്തി: ഇ​റ്റ​ലി​യി​ലെ വെ​നീ​സി​ലെ അ​ല​ക്കീ​നോ ഇ​റാ​ന്തേ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഫെ​സ്റ്റി​വ​ലി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ക​ലാ​മ​ണ്ഡ​ലം ജോ​ണി​ന് പു​ര​സ്കാ​രം. കൂ​ടാ​തെ ഫെ​സ്റ്റി​വ​ലി​ൽ ക​ഥ​ക​ളി​യും വി​വി​ധ നൃ​ത്ത​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കാ​ൻ ചെ​റു​തു​രു​ത്തി ക​ലാ ത​രം​ഗി​ണി സ്കൂ​ളി​ലെ ക​ഥ​ക​ളി ഗ്രൂ​പ്പി​നെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. ഈ ​ഇ​ര​ട്ട സൗ​ഭാ​ഗ്യം വ​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം. സെ​പ്റ്റം​ബ​ർ ര​ണ്ട് മു​ത​ൽ 15 വ​രെ​യാ​ണ് ഫെ​സ്റ്റി​വ​ൽ.

ക​ഴി​വു​ള്ള വ്യ​ക്തി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് ഓ​രോ രാ​ജ്യ​ത്തി​ന് അ​വ​സ​രം കൊ​ടു​ത്തി​രു​ന്നു. ഇ​ത്ത​വ​ണ ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ത്തി​ൽ​നി​ന്ന് ആ​ദ്യ​മാ​യി ക​ഥ​ക​ളി അ​ഭ്യ​സി​ച്ച ക​ലാ​മ​ണ്ഡ​ലം ജോ​ണി​നാ​ണ്​ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്റ് അ​വാ​ർ​ഡ്. അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ് സെ​പ്റ്റം​ബ​ർ ആ​റി​നാ​ണ്. നാ​ലി​ന് ന​ട​ക്കു​ന്ന ഫെ​സ്റ്റി​വ​ലി​ൽ ക​ഥ​ക​ളി അ​വ​ത​രി​പ്പി​ക്കാ​ൻ ക​ലാ​മ​ണ്ഡ​ലം ജോ​ണി​ന് പു​റ​മേ കോ​ട്ട​ക്ക​ൽ ദേ​വ​ദാ​സ്, ക​ലാ​മ​ണ്ഡ​ലം രാ​ജ​നാ​രാ​യ​ണ​ൻ, അ​ജേ​ഷ് പ്ര​ഭാ​ക​ർ, സു​ധീ​ഷ്, ക​ലാ​മ​ണ്ഡ​ലം രാ​ജേ​ഷ് തു​ട​ങ്ങി​വ​രും ഭ​ര​ത​നാ​ട്യം, കു​ച്ചി​പ്പു​ടി എ​ന്നി​വ അ​വ​ത​രി​പ്പി​ക്കാ​ൻ മ​ക​ൾ റൂ​ബി കെ. ​ജോ​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം സെ​പ്റ്റം​ബ​ർ ഒ​ന്നി​ന്​ ഇ​റ്റ​ലി​യി​ലേ​ക്ക് പു​റ​പ്പെ​ടും. അ​തി​നു​ള്ള അ​വ​സാ​ന​ഘ​ട്ട പ​രി​ശീ​ല​ന​ത്തി​ലാ​ണി​വ​ർ.

ക​ലാ​മ​ണ്ഡ​ലം ജോ​ൺ 56 വ​ർ​ഷ​മാ​യി ത​ന്റെ ക​ഥ​ക​ളി ജീ​വി​ത​വു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്നു. പ​തി​നാ​ലാം വ​യ​സ്സി​ലാ​ണ് ക​ലാ​മ​ണ്ഡ​ല​ത്തി​ൽ പ്ര​ശ​സ്ത ക​ഥ​ക​ളി ആ​ചാ​ര്യ​ൻ ക​ലാ​മ​ണ്ഡ​ലം പ​ത്മ​നാ​ഭ​ൻ നാ​യ​ർ ആ​ശാ​ൻ, വാ​ഴേ​ങ്ക​ട വി​ജ​യ​ൻ എ​ന്നി​വ​രു​ടെ ശി​ക്ഷ​ണ​ത്തി​ൽ ക​ഥ​ക​ളി പ​ഠി​ക്കാ​ൻ ജോ​ൺ എ​ത്തി​യ​ത്. നി​ര​വ​ധി ബു​ദ്ധി​മു​ട്ടു​ക​ളും ക​ട​മ്പ​ക​ളും ക​ട​ന്നാ​ണ് അ​ദ്ദേ​ഹം ക​ഥ​ക​ളി അ​ഭ്യ​സി​ച്ച​ത്. ക​ഥ​ക​ളി കു​ല​പ​തി ക​ലാ​മ​ണ്ഡ​ലം ഗോ​പി ആ​ശാ​ന്റെ ശി​ക്ഷ​ണ​ത്തി​ലും പ​ഠി​ച്ചി​ട്ടു​ണ്ട്. സ​ഹ​ധ​ർ​മി​ണി മേ​രി ജോ​ൺ ക​ഥ​ക​ളി​യി​ലെ ആ​ദ്യ ചു​ട്ടി ക​ലാ​കാ​രി എ​ന്ന ബ​ഹു​മ​തി​ക്കു​ട​മ​യാ​ണ്. മ​റ്റൊ​രു മ​ക​ൾ റി​യ ജോ​ൺ അ​മേ​രി​ക്ക​യി​ൽ നൃ​ത്താ​ധ്യാ​പി​ക​യാ​ണ്. ക​ലാ​മ​ണ്ഡ​ലം ജോ​ണി​ന് മു​മ്പ് അ​മേ​രി​ക്ക​യി​ൽ​നി​ന്ന് അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Kalamandalam John Honored at Venice Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.