Posted On
date_range Updated On
date_range മയിലുകളെ വേട്ടയാടി കൊന്ന കേസിൽ വികാരി അറസ്റ്റില്‍
തൃശൂര്‍: ദേശീയപക്ഷിയായ മയിലിനെ വേട്ടയാടി കൊലപ്പെടുത്തിയെന്ന കേസില്‍ വികാരി അറസ്റ്റില്‍. രാമവര്‍മ്മപുരം വിയ്യാനി ഭവന്‍ ഡയറക്ടര്‍ ഫാ. ദേവസി പന്തല്ലൂക്കാരനെ (65) ആണ് തൃശൂര്‍ ഫ്ലയിങ് സ്‌ക്വാഡ് അറസ്റ്റ് റേഞ്ച് ഓഫിസര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വന്യജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂളിൽ ഉൾെപ്പടുന്നതാണ് മയിലുകള്‍. രണ്ട് മയിലുകളെ വലയില്‍പ്പെടുത്തി പിടികൂടി അടിച്ചു കൊലപ്പെടുത്തുകയും ജഡം കൈവശം സൂക്ഷിക്കുകയും ചെയ്തുവെന്നാണ് കുറ്റം.
സെക്ഷന്‍ ഫോറസ്‌റ് ഓഫിസര്‍ എം.എസ്. ഷാജി, ബീറ്റ് ഫോറസ്‌റ് ഓഫിസര്‍മാരായ എന്‍.യു പ്രഭാകരന്‍, ഷിജു ജേക്കബ്, കെ. ഗിരീഷ്‌കുമാര്‍, ഫോറസ്‌റ് ഡ്രൈവര്‍ സി.പി. സജീവ് കുമാര്‍ എന്നിവരും പങ്കെടുത്തു. കേസ് തുടരന്വേഷണത്തിനായി പട്ടിക്കാട് ഫോറസ്‌റ്റ് സ്റ്റേഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.