വാരിയത്ത് ജയരാജ്
Posted On
date_range Updated On
date_range കുട്ടിക്കൊമ്പൻ ‘വാരിയത്ത് ജയരാജ്’ ചരിഞ്ഞു
പീച്ചി: ആല്‍പ്പാറ സ്വദേശികളുടെ പ്രിയപ്പെട്ട കുട്ടിക്കൊമ്പൻ ‘വാരിയത്ത് ജയരാജ്’ ചരിഞ്ഞു. ‘പുത്തന്‍കുളം ശിവന്’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കുട്ടിയാനയാണ് പിന്നിട് പറവൂര്‍ ചെറിയപ്പിള്ളി പഴങ്ങാട്ട് വാരിയത്ത് എത്തിയതോടെ വാരിയത്ത് ജയരാജ് ആയത്.
2007ല്‍ ജനിച്ച ആനയുടെ അമ്മ ബീഹാര്‍ സ്വദേശിയാണ്. ജയരാജിന്റെ ജനനം കേരളത്തിലായിരുന്നു. കുറുമ്പുകള്‍ കാട്ടിയിരുന്ന ജയരാജ് ആനപ്രേമികളുടെ ആവേശമായിരുന്നു. ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് ആദ്യം തിടമ്പേറ്റിയത്. ആല്‍പ്പാറ സ്വദേശി വാങ്ങിയതോടെ രണ്ട് വര്‍ഷം മുമ്പാണ് ഇവിടെ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.