സി.പി.എം ബ്രാഞ്ച് സെക്രട്ടറിയ ആക്രമിച്ച കേസിൽ റിമാൻഡിലായ പ്രതികൾ

സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക്​ മർദനം: പ്രതികൾ റിമാൻഡിൽ

വാടാനപ്പള്ളി: പള്ളിപ്പെരുന്നാൾ ആഘോഷത്തിനിടെ സി.പി.എം വാടാനപ്പള്ളി ആത്മാവ് ബ്രാഞ്ച് സെക്രട്ടറി കൂളത്ത് സതീഷിനെ (47) വീടുകയറി ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഒമ്പതുമാസമായി ഒളിവിൽ കഴിഞ്ഞ നാല്​ പ്രതികൾ കുന്നംകുളം കോടതിയിൽ ഹാജരായി.

ചക്കാണ്ടൻ സിനീഷ്, അയ്യപത്ത് ധനിൽ, വാക്കാട്ട് ജിജിത്ത്, വാക്കാട്ട് യദുകൃഷ്ണ എന്നിവരാണ് കോടതിയിൽ ഹാജരായത്​. ഇവരെ റിമാൻഡ്​ ചെയ്തു. ജനുവരി 29ന് രാത്രി 11.45ഓടെ വൈരാഗ്യത്തെ തുടർന്നായിരുന്നു ആക്രമണം. സെൻറ് സേവിയേഴ്സ് പള്ളി പെരുന്നാളി​െൻറ ഭാഗമായുള്ള ആഘോഷ പരിപാടി കണ്ട് സതിഷ് പള്ളിക്ക് അടുത്തുള്ള വീട്ടിൽ എത്തിയ ഉടനാണ് സംഘമെത്തി സതീഷിനെ ആക്രമിച്ചത്.

തടയാൻ എത്തിയ ഭാര്യക്കും മർദനമേറ്റു. വീടിനും സംഘം കേടുപാടുകൾ വരുത്തി. പ്രദേശവാസികൾ കൂടിയതോടെ ആക്രമികൾ ഓടി രക്ഷപ്പെട്ടു. കേസിൽ ഉൾപ്പെട്ട നിഖിൽ, മഹേഷ് എന്നിവരെ അറസ്​റ്റ്​ ചെയ്തിരുന്നു. മറ്റൊരു പ്രതി വിനോദിനെ രണ്ടാഴ്ച മുമ്പ് ചേറ്റുവയിൽനിന്ന്​ അറസ്​റ്റ്​ ചെയ്​തിരുന്നു.

ഒളിവിൽ കഴിഞ്ഞിരുന്ന സിനീഷ്, ജിജിത്ത്, ധനിൽ, യദുകൃഷ്ണ എന്നിവർ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ജാമ്യം അനുവദിക്കാതെ കോടതി 14 ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാവാൻ നിർദേശിക്കുകയായിരുന്നു. 

Tags:    
News Summary - CPM branch secretary attacked: Defendants remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.