വാടാനപ്പള്ളി: വിദേശത്തു വെച്ച് സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് തൃശൂർ റൂറൽ പൊലീസ് പിടികൂടി.
കോഴിക്കോട് പേരാമ്പ്ര കുറുക്കൻ കുന്നുമ്മൽ വീട്ടിൽ ആഷിഖാണ് (42) അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന ‘ഓപറേഷൻ സുദർശന’യുടെ ഭാഗമായാണ് നടപടി. പ്രതിക്കെതിരെ ലൂക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബറിൽ വിദേശത്തുവെച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് ആഷികിനെ മുംബൈ ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.