ലിജിൻ
Posted On
date_range Updated On
date_range ആയുർവേദ മരുന്നുകളെന്ന വ്യാജേന ലഹരി കച്ചവടം: യുവാവ് അറസ്റ്റിൽ
വാടാനപ്പള്ളി: ആയുർവേദ മരുന്നുകളെന്ന വ്യാജേന ലഹരി കച്ചവടം നടത്തിയ പാവറട്ടി കാക്കശ്ശേരി പാമ്പിങ്ങൽ വീട്ടിൽ ലിജിനെ (34) അറസ്റ്റ് ചെയ്തു. 21.5 കിലോ കഞ്ചാവും 260 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.
തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ രഹസ്യാന്വേഷണ വിഭാഗത്തെ ഉപയോഗിച്ച് നടത്തിയ ശ്രമഫലമായാണ് പ്രതിയെ വലയിലാക്കിയത്.
ഞായറാഴ്ച പുലർച്ചയോടെയാണ് ഏഴാംകല്ല് വെസ്റ്റ് പനക്കപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന ലിജിന്റെ വീട്ടിൽ തൃശൂർ റൂറൽ ഡാൻസാഫ് സ്ക്വാഡും വാടാനപ്പള്ളി പൊലീസും സംയുക്ത പരിശോധന നടത്തിയത്.
ലിജിൻ 2023ൽ തമിഴ്നാട് ഗുമ്മിഡിപൂണ്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ചര കിലോ കഞ്ചാവുമായി പിടിയിലായിട്ടുണ്ട്. പാവറട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടുകയറി ആക്രമണം, തട്ടിപ്പ് കേസുകളിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.