വാടാനപ്പള്ളി: നടുവിൽക്കര റിസോർട്ടിൽ സംഘടിപ്പിച്ച പുതുവത്സര ആഘോഷ പരിപാടിയിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി അഞ്ച് പേർ അറസ്റ്റിൽ.
തളിക്കുളം പുളിയംതുരുത്ത് സ്വദേശി മോങ്ങാടി വീട്ടിൽ ബാബുട്ടൻ എന്ന് വിളിക്കുന്ന ലെനീഷ് (45), പുളിയംതുരുത്ത് സ്വദേശി മോങ്ങാടി വീട്ടിൽ സുമിത്ത് (37), പുളിയംതുരുത്ത് സ്വദേശി കോഴിക്കോട്ട് വീട്ടിൽ പ്രദീപ് (40), നടുവിൽക്കര സ്വദേശി പേഴി വീട്ടിൽ വിജീഷ് (32), വാടാനപ്പള്ളി കുന്നത്ത് ജങ്ഷൻ പള്ളിതോട്ടുങ്ങൽ വീട്ടിൽ കുണു എന്ന് വിളിക്കുന്ന ഫൈസൽ (38) എന്നിവരെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്
കഴിഞ്ഞ മാസം 31ന് രാത്രി 11.45ഓടെ നടുവിൽക്കര റിസോർട്ടിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഡി.ജെ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ ഒല്ലൂർ സ്വദേശിയായ യുവാവിനും സുഹൃത്തായ യുവതിക്കും ഭക്ഷണവും മദ്യവും ലഭിക്കാത്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ പരിപാടിയുടെ സംഘാടകരായ പ്രതികൾ യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.
മറ്റ് മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തിരുന്നു. പ്രതികൾ മറ്റ് നിരവധി കേസുകളിൽ പ്രതികളാണ്. റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ബിജു കുമാർ, വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷൈജു, എൻ.ബി.എസ്.ഐ വിനീത്, എസ്.സി.പി.ഒമാരായ രാജ്കുമാര്‍, ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.