ത​ളി​ക്കു​ളം കൊ​പ്ര​ക്ക​ള​ത്ത് കാ​റും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

വി​ഷു ക​ഴി​ഞ്ഞു​ള്ള യാ​ത്ര മ​ര​ണ​ത്തി​ലേ​ക്ക്

വാ​ടാ​ന​പ്പ​ള്ളി: വിഷു ആഘോഷം കഴിഞ്ഞുള്ള അധ്യാപക ദമ്പതിമാരായ ഷിജുവിന്റെയും ശ്രീജയുടെയും കുടുംബത്തിന്റെയും യാത്ര മരണത്തിലേക്കായി. കൊ​പ്ര​ക്ക​ള​ത്ത് ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​േ​ഴാ​ടെ കാ​റും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ പറവൂർ സ്വദേശികളായ മൂന്നുപേരാണ് മരിച്ചത്.

പ​റ​വൂ​ർ ത​ട്ടാ​ൻ​പ​ടി സ്വ​ദേ​ശി​പു​ത്ത​ൻ​പു​ര​യി​ൽ പ​ത്മ​നാ​ഭ​ൻ, ഭാ​ര്യ പാ​റു​ക്കു​ട്ടി, പേ​ര​ക്കു​ട്ടി അ​ഭി​രാ​മി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​ത്മ​നാ​ഭ​ന്റെ മ​ക​ൻ ഷി​ജു, ഭാ​ര്യ ശ്രീ​ജ എ​ന്നി​വ​ർ ഗു​രു​ത​ര പ​രി​ക്കോ​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

തിരുവനന്തപുരം എൽ.ബി.എസ് എൻജിനിയറിങ് കോളജിൽ അധ്യാപകനായ ഷിജുവും അമ്പലപ്പുഴ ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലായ ശ്രീജയും മകൾ അഭിരാമിയുമായി വിഷുവിന്റെ ഭാഗമായാണ് പറവൂരിലെ വീട്ടിൽ എത്തിയത്. ആഘോഷത്തിന്റെ സന്തോഷം പങ്കിട്ട് ഞായറാഴ്ച പുലർച്ചെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പോകും വഴിയാണ് അപകടം.

ഷിജുവ​ും ശ്രീജയും ഇതുവരെ അപകട നില തരണം ചെയ്തിട്ടില്ല. മൂന്നു പേരും മരിച്ച വിവരം ഇവർ അറിഞ്ഞിട്ടില്ല. ബന്ധുക്കൾ ആശുപത്രിയിലുണ്ട്. ഓർമ വരുമ്പോൾ ഇവർ മകളെ തിരക്കുന്നുണ്ട്. ഓമന മകളെ ഒരു നോക്കു കാണാനോ അന്ത്യ ചുമ്പനം നൽകാനോ ഷിജുവിനും ശ്രീജക്കും കഴിയാത്തതിലാണ് ബന്ധുക്കളുടെ വേദന.

അപകടത്തിന്റെ ഞെട്ടലിലാണ് തളിക്കുളം നിവാസികളും. നാ​ട്ടു​കാ​രും ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​രു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ദേ​ശീ​യ​പാ​ത​യി​ൽ ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തി​നു​ള്ളി​ൽ എ​ട്ടോ​ളം അ​പ​ക​ട മ​ര​ണ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ, അ​ടു​ത്തെ​ങ്ങും ഒ​റ്റ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചി​ട്ടി​ല്ല. കാ​ർ വ​ല​തു​ഭാ​ഗ​ത്തു​കൂ​ടെ വ​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. ഓടിച്ചയാൾ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്. 

Tags:    
News Summary - accident in thalikulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.