കൊടുങ്ങല്ലൂർ: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊടുങ്ങല്ലൂരിൽ ബഹുജന കൂട്ടായ്മയും റാലിയും സംഘടിപ്പിച്ചു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സംഗമം കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയാണ് സംഘടിപ്പിച്ചത്. കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ അഡ്വ. വി.എസ്. ദിനൽ, വിവിധ സംഘടന ഭാരവാഹികളായ ടി.എം. നാസർ, ടി.പി. പ്രഭേഷ്, സോമൻ താമരക്കുളം, ഇ.വി. രമേശൻ എന്നിവർ സംസാരിച്ചു.
മുഹമ്മദ് മുസ്തഫ, അഡ്വ. എം.കെ. അനൂപ്, എൻ.എം. ഹാഷിം, തസ്നി, കുട്ടി കൊടുങ്ങല്ലൂർ, വി.എം. ഗഫൂർ, എൻ.ബി. അജിതൻ, സുധി ഷൺമുഖൻ, വി.എം. ഷൈൻ, നെജു ഇസ്മയിൽ, സുധീർ ഗോപിനാഥ്, ആർട്ടിസ്റ്റ് സുധി, വി. മനോജ്, കദീജാബി, ടി.എം. ദിലീഫ് എന്നിവർ നേതൃത്വം നൽകി.
മതിലകം: ജി.ഐ.ഒ, ടീൻ ഇന്ത്യ മതിലകം ഏരിയ സംയുക്തമായി ഫലസ്തീനിൽ പൊരുതുന്ന കുഞ്ഞുങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഫലസ്തീൻ കുട്ടികളുടെ ചിത്രം വരച്ചുകൊണ്ടായിരുന്നു ഐക്യദാർഢ്യം.
ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ടി.ബി. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ ഏരിയ പ്രസിഡന്റ് നഷാലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ല സമിതിയംഗം കെ.കെ. ഷാജഹാൻ, നസിൽ മതിലകം, അബിദാബി, സുമയ്യ ഫൈസൽ, കദീജ ടീച്ചർ എന്നിവർ സംസാരിച്ചു. ജില്ല സമിതിയംഗം അബ്നം സാക്കിയ സ്വാഗതവും സെക്രട്ടറി നസ്രിയ നസ്റിൻ നന്ദിയും പറഞ്ഞു.
എറിയാട്: വംശീയ താണ്ഡവമാടുന്ന ഇസ്രായേൽ, ഫലസ്തീനിലെ കലാസാഹിത്യരംഗത്തും അധിനിവേശം തുടരുകയാണെന്ന് തനിമ കലാസാഹിത്യവേദി സംസ്ഥാന സെക്രട്ടറി എം.കെ. അൻസാർ. തനിമ കലാസാഹിത്യവേദി എറിയാട് ചാപ്റ്റർ സംഘടിപ്പിച്ച ‘പൊരുതുന്ന ഫലസ്തീന് സർഗൈക്യദാർഢ്യം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എറിയാട് ചാപ്റ്റർ പ്രസിഡന്റ് ഇ.എ. ഹവ്വ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഒ.എ. മുഹമ്മദ് ഫൈസൽ, നാട്യകൈരളി പ്രസിഡൻറ് വി.ജി. കുഞ്ഞിക്കുട്ടൻ, ഗാനരചയിതാവ് സിദ്ദീഖ് മണ്ണാഞ്ചേരി, തനിമ ജില്ല സെക്രട്ടറി ഫൈസൽ വലിയാറ, സയൻസ് ആൻഡ് റിസർച്ച് സെൻറർ ജനറൽ സെക്രട്ടറി സി.കെ. അൻവർ, പ്രവാസി വെൽഫെയർ ഫോറം കോഓഡിനേറ്റർ സിദ്ദീഖ് പഴങ്ങാടൻ, ചാപ്റ്റർ സെക്രട്ടറി നസീർ കാതിയാളം എന്നിവർ സംസാരിച്ചു.
സാഹിത്യ വിഭാഗം സെക്രട്ടറി റഫിയത്ത് ഐക്യദാർഢ്യ പ്രഖ്യാപനത്തിന് നേതൃത്വം നൽകി. സെക്രട്ടറിമാരായ അമീനബീഗം, വി.എം. കരീം, അംഗങ്ങളായ ബഷീർ, സബീൽ ശഹാദ എന്നിവർ നേതൃത്വം നൽകി.
തനിമ പ്രവർത്തകരുടെ കലാവിഷ്കാരങ്ങൾ അരങ്ങേറി. പിറന്ന മണ്ണിൽ അഭയാർഥികളാക്കപ്പെട്ട ഫലസ്തീനികളുടെ അതിജീവനകഥ പറയുന്ന സിനിമ ‘ഫർഹ’ പ്രദർശിപ്പിച്ചു. സിനിമ വിഭാഗം സെക്രട്ടറി ആസിയ സ്വാഗതവും വൈസ് പ്രസിഡന്റ് നിസ ഫൈസൽ നന്ദിയും ആശംസിച്ചു. മിസ്ന ഫാത്തിമ പ്രാർഥന നടത്തി.
കയ്പമംഗലം: സി.പി.ഐ കയ്പമംഗലം മണ്ഡലം കമ്മിറ്റി ചെന്ത്രാപ്പിന്നി സെന്ററിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു.
ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ ടി.കെ. സുധീഷ്, കെ.എസ്. ജയ, മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ്, അസിള സെക്രട്ടറി അഡ്വ. എ.ഡി. സുദർശനൻ, ലോക്കൽ സെക്രട്ടറി സി.ബി. അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.