കാ​രി​കു​ള​ത്ത് ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് കു​ത്തേ​റ്റു

ആ​മ്പ​ല്ലൂ​ർ: വ​ര​ന്ത​ര​പ്പി​ള്ളി കാ​രി​കു​ള​ത്ത് ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് കു​ത്തേ​റ്റു. മു​രു​ക്കു​ങ്ങ​ൽ പ​ത്തു​കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ ഉ​മ്മാ​നൂ​ർ വീ​ട്ടി​ൽ അ​ന​സ് (32), കു​ള​ത്തി​ത്തൊ​ടി റ​ഫീ​ക്ക് (32) എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​രു​വ​രേ​യും തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​രി​കു​ളം 907 ജാ​റ​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ദ​ഫ് മു​ട്ട് ന​ട​ക്കു​ന്ന​തി​നി​ട​യി​ലൂ​ടെ യു​വാ​ക്ക​ൾ കാ​ർ ക​ട​ത്തി​കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ച​തോ​ടെ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ സ​മീ​പ​ത്തെ വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ടാ​പ്പി​ങ് ക​ത്തി ഉ​പ​യോ​ഗി​ച്ച് കാ​റി​ൽ വ​ന്ന യു​വാ​ക്ക​ളെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന​യു​ണ്ട്.

Tags:    
News Summary - Two youths were stabbed in Karikulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.