തൃശൂർ: അഗതികൾക്ക് അന്നമൊരുക്കിയ 'ലഞ്ച് ബോക്സു'കൾ തൃശൂരിലും കരുതലൊരുക്കുന്നു. വിശപ്പു രഹിത കേരളം എന്ന ലക്ഷ്യത്തോടെ, ഐ.എൻ.എ അസോസിയേഷൻ (അയാം നോട്ട് അലോൺ), ടി.ഡബ്ല്യു.സി.എ വനിത കൂട്ടായ്മയാണ് 'കരുതൽ' എന്ന പേരിൽ സംസ്ഥാനത്ത് 1000 ലഞ്ച് ബോക്സുകൾ സ്ഥാപിക്കുന്നത്.
ഇതിൽ തൃശൂരിലെ 20 ഇടങ്ങളിൽ ലഞ്ച് ബോക്സ് സ്ഥാപിച്ചു കഴിഞ്ഞു. സംഘടനയിലെ അംഗങ്ങളും അംഗങ്ങൾ കണ്ടെത്തുന്ന സ്പോൺസർമാരും നൽകുന്ന സംഭാവനകൾ വഴിയാണ് പദ്ധതി നടത്തുന്നത്. ഒരു പൊതിച്ചോറിന് 30 രൂപയാണ് ഒരു സ്പോൺസറിന് ചെലവാക്കുന്നത്. പ്രതിമാസം ഒരു പൊതിച്ചോറ് മുതൽ 100 പൊതിച്ചോർ വരെ മുടങ്ങാതെ സ്പോൺസർ ചെയ്യുന്ന അനവധിപേർ ഉണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
ആരാധനാലയങ്ങൾ, സർക്കാർ ഓഫിസുകൾ എന്നിവയോട് ചേർന്നാണ് ലഞ്ച് ബോക്സ് സ്ഥാപിച്ചത്. ഓരോ ലഞ്ച് ബോക്സിലും എന്നും ഉച്ചക്ക് 30 പൊതിച്ചോറുകൾ ഉണ്ടാകും.
കോവിഡ് സാഹചര്യത്തിൽ ബോക്സിൽ കൈകൊണ്ടുള്ള സ്പർശനം ഒഴിവാക്കുന്നതിനായി, ബോക്സിനു താഴെ സ്ഥാപിച്ചിരിക്കുന്ന പെഡലിൽ ചവിട്ടിയാൽ തുറക്കുംവിധമാണ് ഈ ബോക്സിെൻറ രൂപകൽപന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.