Posted On
date_range Updated On
date_range ജില്ലയിൽ ഇന്നലെ 38.2 ഡിഗ്രി ചൂട് ഈ വർഷത്തെ കൂടിയ ചൂടാണിത്
തൃശൂർ: ജില്ലയിൽ ബുധനാഴ്ച അനുഭവപ്പെട്ടത് 38.2 ഡിഗ്രി സെൽഷ്യസ് ചൂട്. ഈ വർഷത്തെ കുടിയ ചൂടാണിത്. ഈ മാസം എട്ടിനും സമാനമായ ചൂട് ജില്ലയിൽ അനുഭവെപ്പട്ടിരുന്നു.
1995 മാർച്ച് 23നും 2019 മാർച്ച് 25നും രേഖപ്പെടുത്തിയ 40.4 ഡിഗ്രി സെൽഷ്യസാണ് ജില്ലയിൽ ഇതുവരെ ഉണ്ടായ ഏറ്റവും കൂടിയ കനത്ത ചൂട്. അതിനിടെ ഒരാഴ്ചയായി ജില്ലയിൽ വിവിധ ഇടങ്ങളിൽ മഴ ലഭിക്കുന്നുണ്ട്. ഇരിങ്ങാലക്കുടയിൽ 15.4, ചാലക്കുടിയിൽ 6.4 മില്ലിമീറ്റർ മഴയാണ് ബുധനാഴ്ച ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.