തൃശൂർ: 63ാമത് തൃശൂർ പൂരം പ്രദർശനത്തിന് മുന്നോടിയായ ഭൂമിപൂജയും കാൽനാട്ടൽ കർമവും തേക്കിൻകാട് മൈതാനിയിലെ പ്രദർശന നഗരിയിൽ നടന്നു. പാറമേക്കാവ് ക്ഷേത്രം മേൽക്കാവ് മേൽശാന്തി കാരേക്കാട് രാമൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു.
മാർച്ച് 20 മുതൽ മേയ് 22 വരെയാണ് പ്രദർശനം. ഏപ്രിൽ 26നാണ് ഈ വർഷത്തെ തൃശൂർ പൂരം. മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, പൂരം പ്രദർശനക്കമ്മിറ്റി പ്രസിഡന്റ് എം. ജയചന്ദ്രൻ, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. എം. ബാലഗോപാൽ, സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.
മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ, മുൻ എം.എൽ.എമാരായ ടി.വി. ചന്ദ്രമോഹൻ, എം.കെ. കണ്ണൻ, സി.പി.ഐ ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദൻ ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, ബി.ജെ.പി ജില്ല പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, കൗൺസിലർമാരായ പൂർണിമ സുരേഷ്, അഡ്വ. രേഷ്മ മേനോൻ, ടി.ആർ. വിനോദ്, കൃഷ്ണമോഹൻ, വിനോദ് കൃഷ്ണൻ, അഡ്വ. സുബി ബാബു, ടി.ആർ. സന്തോഷ്, ബൈജു വർഗീസ്, കിരൺ, മുൻ മേയർമാരായ കെ. രാധാകൃഷ്ണൻ, അജിത ജയരാജൻ, ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻ കുര്യൻ തുടങ്ങിയവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.